കൊച്ചി: തോപ്പുംപടി രാജീവ് ഗാന്ധി സ്റ്റേഡിയത്തിന് സമീപമുള്ള ചിറക്കൽ കനാൽ ശുചീകരിക്കുന്നതിൽ കൊച്ചി നഗരസഭ കാട്ടുന്ന കടുത്ത അനാസ്ഥയ്ക്കെതിരെ ആം ആദ്മി പാർട്ടി
മൂലംകുഴി, അത്തിപ്പൊഴി, മുണ്ടംവേലി, സാന്തോം കോളനി തുടങ്ങിയ ജനവാസ മേഖലകളിലെ വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന് ഏറെ നിർണായകമായ കനാലാണ് നിലവിൽ പോളപ്പായലും പ്ലാസ്റ്റിക് കവറുകളും അടിഞ്ഞ് പൂർണ്ണമായും മൂടിയ നിലയിലുള്ളത്. കനാലിലെ പാലത്തിനടിയിൽ സ്ഥാപിച്ചിട്ടുള്ള പൈപ്പുകളിൽ മാലിന്യം കുടുങ്ങി നീരൊഴുക്ക് പൂർണ്ണമായി തടസ്സപ്പെട്ടിരിക്കുകയാണ്.…