കൊച്ചി നഗരസഭ ഡിവിഷൻ 8-ൽ ഉൾപ്പെട്ട കരുവേലിപ്പടി സൌത്ത് കനൽ റോഡിലെ കാന നവീകരണവുമായി ബന്ധപ്പെട്ട് ഉയർന്ന പരാതിയിൽ അടിയന്തര നടപടികളുമായി കൊച്ചി മുൻസിപ്പൽ കോർപ്പറേഷൻ. ആം ആദ്മി പാർട്ടിയുടെ പരാതിയെത്തുടർന്നാണ് കോർപ്പറേഷൻ ഫോർട്ട് കൊച്ചി മേഖലാ ഓഫീസ് റിപ്പോർട്ട് നൽകിയത്.
കരുവേലിപ്പടി സൌത്ത് കനൽ റോഡിൽ 100 മീറ്റർ നീളത്തിൽ നിലവിലുള്ള കാന നവീകരിച്ച് സ്ലാബ് ഇടുന്ന പ്രവൃത്തിക്കായി നിലവിൽ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ട്. ഈ എസ്റ്റിമേറ്റിന് നിയമാനുസൃതമായ അംഗീകാരം ലഭ്യമാകുന്ന മുറയ്ക്ക് ടെണ്ടർ നടപടികൾ സ്വീകരിക്കുമെന്നും, തുടർന്ന് കരാർ നൽകി പ്രവൃത്തി എത്രയും വേഗം പൂർത്തിയാക്കി പരാതിക്ക് ശാശ്വത പരിഹാരം കാണുമെന്നും കോർപ്പറേഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
ആം ആദ്മി പാർട്ടി കേരള സംസ്ഥാന സെക്രട്ടറി ശ്രീ. ഷക്കീർ അലി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ്കോർപ്പറേഷൻ എഞ്ചിനീയറിംഗ് വിഭാഗം മറുപടി നൽകിയത്..
ഷക്കീർ അലി
സ്‌റ്റേറ്റ് സെക്രട്ടറി
ആം ആദ്മി പാർട്ടി കേരള
3/466 മട്ടാഞ്ചേരി 682002
Ph. 9605770177
shakeerali092@gmail.com
10/06/2026