കൊച്ചി: എറണാകുളം ജില്ലയിലെ ചെല്ലാനം തീരപ്രദേശത്തെ കടലാക്രമണത്തിൽ നിന്നും സംരക്ഷിക്കുന്നതിനുള്ള രണ്ടാം ഘട്ട കടൽഭിത്തി നിർമ്മാണത്തിന് ഭരണാനുമതി ലഭിച്ചതായി ഔദ്യോഗിക വിവരം. കിഫ്ബി (KIIFB) ഫണ്ടിൽ നിന്നും 404 കോടി രൂപ ചെലവഴിച്ചാണ് പുത്തൻതോട് മുതൽ മാനശ്ശേരി വരെ ടെട്രാപോഡ് ഉപയോഗിച്ചുള്ള കടൽഭിത്തി നിർമ്മിക്കുന്നത്. ആം ആദ്മി പാർട്ടി കേരള സ്റ്റേറ്റ് സെക്രട്ടറി ശ്രീ. ഷക്കീർ അലിക്ക് എറണാകുളം ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ നൽകിയ മറുപടിയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

ഇറിഗേഷൻ വകുപ്പിന്റെ സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ (SPV) ആയ കിറ്റ്കോ (KIIDC) മുഖേനയായിരിക്കും പദ്ധതി നടപ്പിലാക്കുക. കിറ്റ്കോയുടെ പി.എം.യു (PMU) വിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരിക്കും നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുകയെന്നും ഇറിഗേഷൻ ഡിവിഷൻ എറണാകുളം കാര്യാലയത്തിന്റെ പരിധിയിലല്ല ഈ പ്രവൃത്തിയെന്നും കത്തിൽ വ്യക്തമാക്കുന്നുണ്ട്.

 നിലവിൽ ഈ പദ്ധതിക്ക് ഭരണാനുമതി മാത്രമാണ് ലഭിച്ചിട്ടുള്ളത്. നിർമ്മാണം ആരംഭിക്കുന്നതിന് മുന്നോടിയായുള്ള സാങ്കേതികാനുമതി (Technical Sanction) കൂടി ലഭ്യമാകേണ്ടതുണ്ട്. 

സങ്കേതികമായ തടസ്സങ്ങൾ എത്രയും വേഗം പരിഹരിച്ച് യുദ്ധകാലടിസ്ഥാനത്തിൽ നിർമ്മാണം തുടങ്ങണമെന്ന് കൊച്ചി മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

ഫോർട്ട് കൊച്ചി ബീച്ച് വികസനം

കൊച്ചി നഗരസഭയുടെ അധികാരപരിധിയിലുള്ള ഫോർട്ട് കൊച്ചി ബീച്ച് പ്രദേശത്തിന്റെ (CESCP നമ്പർ 1066 മുതൽ 1068 വരെ) സംയോജിത സൗന്ദര്യവത്കരണവും വികസനവും സംബന്ധിച്ച പദ്ധതി തയ്യാറാക്കുന്നതിനായി ഇൻവെസ്റ്റിഗേഷൻ നടത്തി ഡിസൈനിനായി ഐ.ഡി.ആർ.ബിക്ക് (IDRB) സമർപ്പിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

### കാലവർഷ മുന്നൊരുക്കങ്ങൾ സജീവം

നിലവിൽ കാലവർഷ മുന്നൊരുക്കങ്ങളുടെ ഭാഗമായി കടൽക്ഷോഭത്തെ പ്രതിരോധിക്കുന്നതിനും തീരവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനുമായി ജിയോബാഗ് ഉപയോഗിച്ചുള്ള താൽക്കാലിക സംരക്ഷണ ഭിത്തി നിർമ്മാണം പുരോഗമിക്കുകയാണ്. ചെല്ലാനം പ്രദേശത്ത് ഡി.ഡി.എം.എ (DDMA) ഫണ്ടിലും ചീഫ് എഞ്ചിനീയറുടെ നോൺ-പ്ലാൻ ഫണ്ടിലും ഉൾപ്പെടുത്തി 4, 5, 6, 7, 8, 9, 10 വാർഡുകളിലായി അനുവദിച്ച 12 പ്രവൃത്തികൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിച്ചുവരികയാണെന്നും ഇറിഗേഷൻ വകുപ്പ് ശ്രീ. ഷക്കീർ അലിയെ രേഖാമൂലം അറിയിച്ചു.

ഷക്കീർ അലി

Ph.9605770 177

13/06/2026

You missed