സ്ഥലം: കൊച്ചി

കൊച്ചി: എറണാകുളം ജില്ലാ കോടതി സമുച്ചയത്തിന് തൊട്ടുമുന്നിലുള്ള പ്രധാന ഇൻ്റർലോക്ക് റോഡിന്റെ അതിദാരുണമായ അവസ്ഥയ്ക്കും ഇവിടെ അനുഭവപ്പെടുന്ന കടുത്ത ഗതാഗതക്കുരുക്കിനും അടിയന്തിര പരിഹാരം കാണണം എന്നാവശ്യപ്പെട്ട് ആം ആദ്മി പാർട്ടി വാളണ്ടിയർ സി. എൻ. പുരുഷോത്തമൻ എറണാകുളം ജില്ലാ കളക്ടർക്ക് നിവേദനം സമർപ്പിച്ചു. ഈ വിഷയത്തിൽ ജില്ലാ ഭരണകൂടം അടിയന്തിരമായി ഇടപെടണമെന്നും യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.

ബഹുമാനപ്പെട്ട ജഡ്ജിമാർ, അഭിഭാഷകർ, കക്ഷികൾ, പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ ആയിരക്കണക്കിന് ആളുകൾ നിത്യേന സഞ്ചരിക്കുന്ന ഈ പ്രധാന പാത നിലവിൽ വലിയ കുഴികൾ രൂപപ്പെട്ട് പൂർണ്ണമായും തകർന്ന നിലയിലാണ്. റോഡിന്റെ ഈ തകർച്ച കാരണം അഭിഭാഷകരുടെയും പൊതുജനങ്ങളുടെയും വാഹനങ്ങൾ കുഴിയിൽ വീണ് അപകടങ്ങൾ സംഭവിക്കുന്നത് ഇവിടെ ഒരു നിത്യസംഭവമായി മാറിയിരിക്കുകയാണ്. കൂടാതെ, റോഡരികിലെ കാനകളുടെ സ്ലാബുകൾ പലതും തകർന്ന നിലയിലായതിനാൽ കാൽനടയാത്രക്കാരുടെ സുരക്ഷയ്ക്കും ഇത് വലിയ ഭീഷണിയാണ് ഉയർത്തുന്നത്.

കോടതി സമുച്ചയത്തിന്റെ സുഗമമായ പ്രവർത്തനത്തെപ്പോലും ബാധിക്കുന്ന രീതിയിലാണ് ഇവിടെ നിലവിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. ‘No Parking’ ബോർഡുകൾ സ്ഥാപിച്ചിട്ടുള്ള ഇടങ്ങളിൽ പോലും അശാസ്ത്രീയമായും നിയമവിരുദ്ധമായും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് മൂലം പ്രദേശത്ത് കടുത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. രാവിലെ 11 മണിയോടെ ജഡ്ജിമാരുടെയും പോലീസിന്റെയും വാഹനങ്ങൾ കോടതിയിലേക്ക് പ്രവേശിക്കേണ്ട സമയങ്ങളിൽ പോലും ഇത്തരം അനധികൃത പാർക്കിംഗ് വലിയ തടസ്സങ്ങൾ സൃഷ്ടിക്കുന്നു. പോലീസുകാർ കെട്ടുന്ന സുരക്ഷാ കയറുകൾ പോലും അറുത്തുമാറ്റിയാണ് ഇവിടെ നിയമലംഘനം നടത്തി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്.

പ്രധാന ആവശ്യങ്ങൾ:

 1. ജില്ലാ കോടതിക്ക് മുന്നിലെ തകർന്ന ഇൻ്റർലോക്ക് റോഡും കാനകളും യുദ്ധകാലാടിസ്ഥാനത്തിൽ അറ്റകുറ്റപ്പണി നടത്തി അടിയന്തിരമായി സഞ്ചാരയോഗ്യമാക്കുക.

 2. കോടതിയുടെ പ്രവർത്തന സമയങ്ങളിൽ റോഡിന്റെ ഇരുവശങ്ങളിലുമുള്ള നിയമവിരുദ്ധമായ വാഹന പാർക്കിംഗ് കർശനമായി തടയുകയും, ജഡ്ജിമാർക്കും പൊതുജനങ്ങൾക്കും സുരക്ഷിതമായി കടന്നുപോകാനുള്ള സാഹചര്യം ജില്ലാ ഭരണകൂടവും പോലീസും ഉറപ്പാക്കുകയും ചെയ്യുക.

ബഹുമാനപ്പെട്ട നീതിന്യായ പീഠവും പൊതുജനങ്ങളും നേരിടുന്ന ഈ ഗുരുതരമായ ബുദ്ധിമുട്ടിന് ബന്ധപ്പെട്ട വകുപ്പുകൾ എത്രയും വേഗം ശാശ്വതമായ പരിഹാരം കാണുമെന്ന് പ്രതീക്ഷിക്കുന്നതായി സി. എൻ. പുരുഷോത്തമൻ അറിയിച്ചു. ഈ നിവേദനത്തിന്റെ പകർപ്പ് കൊച്ചി നഗരസഭാ മേയർക്കും ആവശ്യമായ നടപടികൾക്കായി അയച്ചിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്: സി. എൻ. പുരുഷോത്തമൻ

വാളണ്ടിയർ, ആം ആദ്മി പാർട്ടി

ഫോൺ നമ്പർ: +91 94461 04293

You missed