സ്വകാര്യ ഫ്ലാറ്റിന്റെ ആവശ്യത്തിനായി വെട്ടിപ്പൊളിച്ച്, പിന്നീട് അശാസ്ത്രീയമായി റീ-ടൈലിംഗ് നടത്തി പൊതുറോഡ് തകർത്ത കരാറുകാർക്കും ഫ്ലാറ്റ് അധികൃതർക്കുമെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആം ആദ്മി പാർട്ടി തൃക്കാക്കര മണ്ഡലം സെക്രട്ടറി ശ്രീ. തോമസ് പോൾ ആവശ്യപ്പെട്ടു.

തൃക്കാക്കര മുനിസിപ്പാലിറ്റിയിലെ 41, 42 വാർഡുകളുടെ അതിർത്തിയായ പി. ബി. കെ. മൈന റോഡിൽ, വാഴക്കാല മുതൽ ബദരിയ മസ്ജിദ് വരെയുള്ള ഭാഗമാണ് ഇപ്പോൾ സഞ്ചാരയോഗ്യമല്ലാതായി തീർന്നിരിക്കുന്നത്  കുന്നേപ്പറമ്പ് ജംഗ്ഷനിലെ സ്വകാര്യ ഫ്ലാറ്റിലേക്ക് കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിക്കാനാണ് 250 മീറ്ററോളം റോഡ് വെട്ടിപ്പൊളിച്ചത്. എന്നാൽ പണിക്ക് ശേഷം തോന്നിയതുപോലെ ടൈലുകൾ തിരികെ വിരിച്ചതാണ് റോഡ് തകരാൻ കാരണം .

മഴ ശക്തമായതോടെ റോഡിന്റെ ഒരു ഭാഗം വലിയ തോട് പോലെ താഴ്ന്നുപോവുകയും, നിത്യേന നൂറുകണക്കിന് യാത്രക്കാരും ഇരുചക്ര വാഹനങ്ങളും അപകടത്തിൽപ്പെടുകയും ചെയ്യുന്നു . 

റോഡ് പൂർവ്വസ്ഥിതിയിലാക്കാൻ കരാറുകാരൻ തയ്യാറാകാത്തത് കടുത്ത ജനദ്രോഹമാണ്. നാട്ടുകാർ പലതവണ പരാതിപ്പെട്ടിട്ടും ഫ്ലാറ്റ് അധികൃതരോ നഗരസഭയോ നടപടിയെടുക്കാൻ തയ്യാറായിട്ടില്ല .

മുനിസിപ്പാലിറ്റി അടിയന്തരമായി ഇടപെട്ട് ഫ്ലാറ്റ് അധികൃതരെക്കൊണ്ട് റോഡ് നവീകരിക്കാൻ തയ്യാറാകാത്ത പക്ഷം, പ്രദേശവാസികളെയും റസിഡന്റ്സ് അസോസിയേഷനുകളെയും അണിനിരത്തി ആം ആദ്മി പാർട്ടി ശക്തമായ ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്ന് മണ്ഡലം പ്രസിഡണ്ട് ശ്രീ. ജോസ് ജോർജ് പ്രസ്താവനയിലൂടെ മുന്നറിയിപ്പ് നൽകി.

ഇത് സംബന്ധിച്ച് മുഖ്യമന്തി, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി,ജില്ല കളക്ടർ ,മുനസ്സിപ്പൽ സെക്രട്ടറി എന്നിവർക്ക് പരാതി നൽകി

ജോസ് ജോർജജ്

മണ്ഡലം പ്രസിഡണ്ട്

Ph+91 98463 22263

തോമസ് പോൾ

മണ്ഡലം സെക്രട്ടറി, 

ഫോൺ നമ്പർ: +91 90610 10004

You missed