മൂലംകുഴി, അത്തിപ്പൊഴി, മുണ്ടംവേലി, സാന്തോം കോളനി തുടങ്ങിയ ജനവാസ മേഖലകളിലെ വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന് ഏറെ നിർണായകമായ കനാലാണ് നിലവിൽ പോളപ്പായലും പ്ലാസ്റ്റിക് കവറുകളും അടിഞ്ഞ് പൂർണ്ണമായും മൂടിയ നിലയിലുള്ളത്. കനാലിലെ പാലത്തിനടിയിൽ സ്ഥാപിച്ചിട്ടുള്ള പൈപ്പുകളിൽ മാലിന്യം കുടുങ്ങി നീരൊഴുക്ക് പൂർണ്ണമായി തടസ്സപ്പെട്ടിരിക്കുകയാണ്.
മഴക്കാലപൂർവ്വ ശുചീകരണം കേവലം ചെറിയ ഓടകളിൽ മാത്രമായി ഒതുക്കിയ നഗരസഭ, വലിയ കനാലുകളുടെ ടെൻഡർ നടപടികൾ വൈകിപ്പിച്ചത് ജനങ്ങളോടുള്ള ദ്രോഹമാണെന്ന് AAP മണ്ഡലം ഭാരവാഹികൾ കുറ്റപ്പെടുത്തി. മഴ ശക്തമാകുന്നതോടെ ഈ പ്രദേശങ്ങൾ പൂർണ്ണമായും വെള്ളത്തിനടിയിലാകുന്ന അവസ്ഥയാണ്. കോർപ്പറേഷൻ അടിയന്തരമായി ഇടപെട്ട് കനാൽ പൂർണ്ണതോതിൽ ശുചീകരിച്ചില്ലെങ്കിൽ കോർപ്പറേഷൻ ഓഫീസിന് മുൻപിൽ ശക്തമായ ജനകീയ സമരം ആരംഭിക്കുമെന്ന് ആം ആദ്മി പാർട്ടി മുന്നറിയിപ്പ് നൽകി.
ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകി.
മണ്ഡലം സെക്രട്ടറി ശ്രീ.അബൂബക്കർ നേതൃത്വം നൽകിയ യേത്തിൽ സ്‌റ്റേറ്റ് സെക്രട്ടറി ശ്രീ. ഷക്കീർ അലി. ശ്രീ. അലക്സാണ്ടർ ഷാജു. ശ്രീ. മുഹമ്മദ് ഹനീഫ്, ശ്രീ. അഭിരൂപ് ശ്രീ.നാസർ ശ്രീ. സെബാസ്‌റ്റ്യൻ പൈലി എന്നിവർ പങ്കെടുത്തു.
ആം ആദ്മി പാർട്ടി കൊച്ചി.
Ph.+91 94471 75146
06/06/2026