കൊച്ചി നഗരസഭയുടെ കോടികൾ വിലമതിക്കുന്ന മാലിന്യ നിർമ്മാർജ്ജന വാഹനമായ ‘റെഫ്യൂസ് കോപാക്ടർ’ (KL 07 CH 7527) അറ്റകുറ്റപ്പണിയുടെ പേരിൽ വർക്ക്‌ഷോപ്പിൽ കയറ്റിയിട്ട് മൂന്ന് വർഷം പിന്നിട്ടിട്ടും തിരികെ എത്തിക്കാത്ത കോർപ്പറേഷൻ അധികൃതരുടെ നടപടി കടുത്ത ജനദ്രോഹവും അഴിമതിയുമാണെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു. 

2024-25 വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിലൂടെ പുറത്തുവന്ന ഈ ഗുരുതര വീഴ്ച ഭരണാധികാരികളുടെയും ഉദ്യോഗസ്ഥരുടെയും ഒത്തുകളിയുടെ ഭാഗമാണെന്ന് എ.എ.പി സ്റ്റേറ്റ് സെക്രട്ടറി ഷക്കീർ അലി പ്രസ്താവനയിൽ പറഞ്ഞു.

നഗരത്തിലെ മാലിന്യപ്രശ്നം രൂക്ഷമായി തുടരുമ്പോഴാണ് ലക്ഷങ്ങൾ വിലയുള്ള പൊതുമുതൽ ഇത്തരത്തിൽ നശിപ്പിക്കുന്നത്. 2023 ജനുവരിയിൽ വർക്ക്‌ഷോപ്പിൽ കയറ്റിയ വാഹനം ഫിറ്റ്‌നസ് പരിശോധന കഴിഞ്ഞിട്ടും ഹൈഡ്രോളിക് തകരാറിന്റെ പേരിൽ വീണ്ടും അനാവശ്യമായി വൈകിപ്പിച്ചു. ഒടുവിൽ ലക്ഷക്കണക്കിന് രൂപയുടെ വ്യാജ എസ്റ്റിമേറ്റുകൾ ഉണ്ടാക്കി ഫണ്ട് തട്ടിയെടുക്കാനാണ് കോർപ്പറേഷൻ ശ്രമിച്ചത്.

 അറ്റകുറ്റപ്പണി പൂർത്തിയാക്കാത്ത ഒരു സ്ഥാപനത്തിന് 1.41 ലക്ഷം രൂപ നിയമവിരുദ്ധമായി നൽകിയതായും ഓഡിറ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു.

കോർപ്പറേഷൻ വാഹനങ്ങളുടെ ഇൻഷുറൻസ് കൃത്യമായി പുതുക്കാത്തതും, ഫിറ്റ്‌നസ് ഇല്ലാതെ സർവീസ് നടത്തുന്നതും ഉദ്യോഗസ്ഥരുടെ പതിവ് വീഴ്ചയാണ്. ഇതിനെതിരെ ശക്തമായ വിജിലൻസ് അന്വേഷണം നടത്തണമെന്നും, ജനങ്ങളുടെ നികുതിപ്പണം ധൂർത്തടിച്ച കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആം ആദ്മി പാർട്ടി ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിക്കും..തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി /

ഡയറക്ടർ, വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ, എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്.

 അല്ലാത്തപക്ഷം കോർപ്പറേഷൻ ഓഫീസിലേക്ക് ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഷക്കീർ അലി മുന്നറിയിപ്പ് നൽകി.

ഷക്കീർ അലി

സ്റ്റേറ്റ് സെക്രട്ടറി, ആം ആദ്മി പാർട്ടി കേരള

ഫോൺ: 9605770 177

14/06/202

You missed