Ro Ro Fort Kochi

ഫോർട്ട് കൊച്ചി – വൈപ്പിൻ മേഖലയിലെ യാത്രാക്ലേശത്തിന് പരിഹാരമായി നിർത്തിവെച്ചിരുന്ന രണ്ടാമത്തെ റോ-റോ ജങ്കാർ സർവീസ് പൂർണ്ണതോതിൽ പുനരാരംഭിച്ചു. എൻജിൻ തകരാറിനെ തുടർന്ന് താൽക്കാലികമായി സർവീസ് നിർത്തിവെച്ചിരുന്ന ‘സേതുസാഗർ 2’ എന്ന ജങ്കാറിന്റെ അറ്റകുറ്റപ്പണികൾ വിജയകരമായി പൂർത്തിയാക്കിയാണ് വീണ്ടും സർവീസിനായി ഇറക്കിയത്.

ജൂൺ 3-ാം തീയതി ഉച്ചയ്ക്ക് 3 മണി മുതൽ ഈ ജങ്കാർ സർവീസ് പുനരാരംഭിച്ചതായും നിലവിൽ രണ്ട് റോ-റോ ജങ്കാറുകളും സാധാരണ ഷെഡ്യൂൾ പ്രകാരം സർവീസ് നടത്തുന്നുണ്ടെന്നും കെ.എസ്.ഐ.എൻ.സി (KSINC) അറിയിച്ചതായി കൊച്ചി കോർപ്പറേഷൻ വ്യക്തമാക്കി. 

ആം ആദ്മി പാർട്ടി കേരള സെക്രട്ടറി ശ്രീ.ഷക്കീർ അലി നൽകിയ പരാതിയുടെ മറുപടിയിലാണ് കൊച്ചി കോർപ്പറേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

മൂന്നാമത്തെ ജങ്കാർ നിർമാണം അവസാന ഘട്ടത്തിൽ

ഈ റൂട്ടിലെ വർധിച്ചുവരുന്ന തിരക്ക് നിയന്ത്രിക്കുന്നതിനായി ‘റോ-റോ 3’ എന്ന മൂന്നാമതൊരു യാനത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിന്റെ മേൽനോട്ടത്തിൽ പുരോഗമിക്കുകയാണ്. ഷിപ്പ്‌യാർഡിൽ നിന്നും ഈ മൂന്നാമത്തെ ജങ്കാർ ഔദ്യോഗികമായി കൈമാറുന്ന മുറയ്ക്ക് തുടർനടപടികൾ സ്വീകരിക്കും.

അതേസമയം, നിലവിലെ സർവീസുകൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ഇതിന്റെ അധിക ചുമതല കൊച്ചി നഗരസഭ നേരിട്ട് ഏറ്റെടുക്കണമോ അതോ വാട്ടർ മെട്രോ പോലെ മറ്റേതെങ്കിലും ഏജൻസിയെ ഏൽപ്പിക്കണമോ എന്ന കാര്യത്തിൽ കൗൺസിലിന്റെ തീരുമാനം ഉണ്ടായതിന് ശേഷം അന്തിമ നടപടിയുണ്ടാകുമെന്നും അധികൃതർ രേഖാമൂലം ശ്രീ. ഷക്കീർ അലിയെ  അറിയിച്ചു.

 മൂന്നാമത്തെ ജങ്കാർ കൂടി എത്തുന്നതോടെ ഫോർട്ട് കൊച്ചി മേഖലയിലെ യാത്രാദുരിതത്തിന് ശാശ്വത പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

Shakeer Ali 

Ph 9605770177

11/06/2026

You missed