Imaginative - AI Generated

**തിരുവനന്തപുരം:** ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗങ്ങളിൽ (ICU) രോഗികളുടെ സ്വകാര്യത ലംഘിക്കുന്നതിലും, ജീവനക്കാരുടെ പെരുമാറ്റം നീരീക്ഷിക്കുന്നതിനും വേണ്ടി ക്യാമറകൾ സ്ഥാപിക്കുന്നതിന് വേണ്ടി  നൽകിയ പരാതിയിൽ തുടർനടപടികളുമായി കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ്സ്. 

രോഗികളോട് മോശമായി പെരുമാറുന്ന ജീവനക്കാരെ നീയമത്തിൻ്റെ മുന്നിൽ കൊണ്ടു വരുന്നതിന് വേണ്ടി  ക്യാമറകൾ സ്ഥാപിക്കണമെന്ന്  ആവശ്യപ്പെട്ട് **ആം ആദ്മി പാർട്ടി എറണാകുളം എൽ.എ.സി. (LAC) സെക്രട്ടറി റോബിൻ റാഫേൽ** സമർപ്പിച്ച പരാതിയാണ് കൗൺസിലിന്റെ പരിഗണനയിലുള്ളത്.

മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സെൽ മുഖേന ലഭിച്ച ഈ പരാതി, ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിൽ (DHS) നിന്നുള്ള നിർദ്ദേശപ്രകാരം തുടർനടപടികൾക്കായി ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് കൗൺസിലിലേക്ക് കൈമാറുകയായിരുന്നു.

ഇതുമായി ബന്ധപ്പെട്ട് അടുത്തതായി ചേരുന്ന സ്റ്റേറ്റ് കൗൺസിൽ മീറ്റിംഗിൽ വിഷയം വിശദമായി ചർച്ച ചെയ്യുമെന്നും, അതിനുശേഷം ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുമെന്നും കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ്സ് സെക്രട്ടറി സനിൽ കുമാർ ജെ. ജി. അറിയിച്ചു.

റോബിൻ റാഫേൽ (LAC സെക്രട്ടറി, ആം ആദ്മി പാർട്ടി)

ഫോൺ: +91 94464 82677

You missed