പിറവം: 04 Jun 2026

പിറവം -കോഴിക്കോട് -കോടഞ്ചേരി റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസിന്റെ റൂട്ട് മാറ്റി നിശ്ചയിച്ച അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് ആം ആദ്മി പാർട്ടി പിറവം മണ്ഡലം കമ്മിറ്റി ഗതാഗത വകുപ്പിന് നിവേദനം നൽകി .നിലവിലെ റൂട്ട് മാറ്റം ഈ മേഖലയിലെ നൂറുകണക്കിന് രാത്രികാല യാത്രികരെയും സ്ഥിരം യാത്രക്കാരെയും കടുത്ത ദുരിതത്തിൽ ആക്കിയിരിക്കുകയാണ് എല്ലാ ദിവസവും രാവിലെ 5 30ന് പിറവത്ത് നിന്നും ആരംഭിച്ച മണീട് -തിരുവാണിയൂർ -എറണാകുളം -കോഴിക്കോട് വഴി കോടഞ്ചേരിയിലേക്ക് പോകുന്ന കെഎസ്ആർടിസി ബസ് തിരിച്ചുള്ള യാത്രയിൽ മുളന്തുരുത്തി വഴി രാത്രി 12 മണിയോടെയാണ് പിറവത്ത് സർവീസ് അവസാനിപ്പിക്കുന്നത്. രാത്രി 12:00 മണിയോട് അടുത്ത സമയം മറ്റ് രണ്ട് ബസ്സുകൾ  കോഴിക്കോട് ഭാഗത്ത് നിന്നും മുളന്തുരുത്തി വഴി പിറവത്ത് വന്നു ചേരുന്നുണ്ട്.

രാത്രി 9 മണിക്ക് ശേഷം തിരുവാണിയൂർ മണീട് വഴി പിറവത്തേക്ക് മറ്റു ബസ് സർവീസുകൾ ലഭ്യമല്ലെന്നിരിക്കെ ദൂരദേശങ്ങളിൽ നിന്നും ജോലി കഴിഞ്ഞു മടങ്ങുന്ന സ്ത്രീകൾ അടക്കമുള്ള യാത്രക്കാർ ഈ റൂട്ട് മാറ്റത്തോടെ വലിയ ബുദ്ധിമുട്ടിലാണ് .രാവിലെ മണീട് വഴി കോടഞ്ചേരി പോകുന്ന ബസ് അതേ റൂട്ടിൽ തന്നെ രാത്രി മടങ്ങിയെത്തുന്നത് യാത്ര ക്ലേശം പരിഹരിക്കാൻ ഏറെ സഹായകരമായിരുന്നു. എന്നാൽ ഈ ബസ് കോട്ടയം ഡിപ്പോയിലേക്ക് മാറ്റുകയും സർവീസ് ക്രമീകരണങ്ങളിൽ മാറ്റം വരുത്തുകയും ചെയ്തതാണ് പ്രതിസന്ധിക്ക് കാരണമായത് തിരുവാണിയൂർ മണീട് ഭാഗങ്ങളെ യാത്രക്കാരുടെ ദുരിതം കണക്കിലെടുത്ത് ഈ ബസിന്റെ പഴയ റൂട്ടും സമയക്രമം അടിയന്തരമായി പുനസ്ഥാപിക്കണമെന്ന് ആം ആദ്മി പാർട്ടി ആവശ്യപ്പെട്ടു ഇത് സംബന്ധിച്ച് ആവശ്യങ്ങൾ ഉന്നയിച്ച് ആം ആദ്മി പാർട്ടി പിറവം എൽ എ സി പ്രസിഡണ്ട് ടിപി മത്തായി (ബേബി തെക്കേടം) ബന്ധപ്പെട്ട അധികാരികൾക്ക് നിവേദനം സമർപ്പിച്ചു.യാത്ര ക്ലേശത്തിന് അടിയന്തര പരിഹാരം ഉണ്ടായില്ലെങ്കിൽ ശക്തമായ ജനകീയ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകുമെന്നും പാർട്ടി നേതൃത്വം അറിയിച്ചു.

Mathai T.P (Baby Thekkedam)

8547620972

You missed