Old Munnar Route Reopening Request

തിരുവനന്തപുരം: പഴയ ആലുവ-മൂന്നാർ രാജപാതയുമായി ബന്ധപ്പെട്ട തർക്കങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്നും, വനം വകുപ്പ് അന്യായമായി കൈവശം വെച്ചിരിക്കുന്ന പൊതുമരാമത്ത് വകുപ്പിന്റെ റോഡ് അടിയന്തരമായി തിരികെ പിടിക്കണമെന്നും ആവശ്യപ്പെട്ട് ഒാൾഡ് ആലുവ മൂന്നാർ രാജപാത ആക്ഷൻ കൗൺസിൽ അംഗങ്ങൾ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീറിന് നിവേദനം സമർപ്പിച്ചു. കേരള വനം വകുപ്പ് മന്ത്രി കുട്ടമ്പുഴ സന്ദർശിക്കുന്നതിന്റെ ഭാഗമായി, നിയമസഭാ ഓഫിസിലെത്തിയാണ് ആക്ഷൻ കൗൺസിൽ പ്രതിനിധികൾ മന്ത്രിയെ നേരിട്ട് കണ്ട് നിവേദനം കൈമാറിയത്.

ആം ആദ്മി പാർട്ടി (AAP) മുൻപ് നടത്തിയ ക്ഷേമരാഷ്ട്ര വിളംബരജാഥയിലെ 13 പ്രധാന ആവശ്യങ്ങളിൽ ഒന്നാമത്തേതിന്റെ തുടർപ്രവർത്തനമെന്ന നിലയിലാണ് ഈ ശക്തമായ ഇടപെടൽ. വനമേഖലയോട് ചേർന്നുകിടക്കുന്ന  42 ആദിവാസി ഉന്നതികളിലെ  പാർശ വൽക്കരിക്കപ്പെട്ട ജന വിഭാഗത്തിന്റെ വിദ്യാഭ്യാസമുൾപ്പടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതുൾപ്പടെ  അനന്ത സാധ്യതകളുള്ള ടൂറിസം സാധ്യതകളുo ഈ പാതയുടെ വികസനംകൊണ്ട് ഉന്നതിയിലെ ആദിവാസി കളുടെ  യാത്രാക്ലേശം പരിഹരിക്കുന്നതിനും പ്രാദേശിക വികസനത്തിനും അത്യന്താപേക്ഷിതമാണെന്ന് നിവേദകസംഘം ചൂണ്ടിക്കാട്ടി. ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടാമെന്നും ബന്ധപ്പെട്ട വകുപ്പുകളുമായി ആലോചിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്നും മന്ത്രി ഉറപ്പുനൽകിയിട്ടുണ്ട്.

ആം ആദ്മി പാർട്ടി എറണാകുളം ജില്ലാ വൈസ് പ്രസിഡൻ്റ് ഗോപിനാഥ് കെ.എസ് ഉൾപ്പെടെയുള്ള ആക്ഷൻ കൗൺസിൽ പ്രതിനിധികളും പ്രമുഖ സാമൂഹിക പ്രവർത്തകരും നിവേദനം കൈമാറുന്ന ചടങ്ങിൽ സന്നിഹിതരായിരുന്നു.

 *കൂടുതൽ വിവരങ്ങൾക്ക്:* 

ഗോപിനാഥ് കെ.എസ്

7907923974

You missed