ആയവന പഞ്ചായത്തിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു: അധികൃതരുടെ അനാസ്ഥയ്ക്കെതിരെ ആം ആദ്മി പാർട്ടി

ആയവന പഞ്ചായത്തിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു: അധികൃതരുടെ അനാസ്ഥയ്ക്കെതിരെ ആം ആദ്മി പാർട്ടി

എറണാകുളം: ആയവന പഞ്ചായത്തിലെ സിദ്ധൻപടിയിൽ പ്രധാന കുടിവെള്ള പൈപ്പ് പൊട്ടി ലക്ഷക്കണക്കിന് ലിറ്റർ ജലം പാഴാകുന്നതിൽ അധികൃതർ അടിയന്തരമായി ഇടപെടണമെന്ന് ആം ആദ്മി പാർട്ടി എറണാകുളം ജില്ലാ സെക്രട്ടറി സുജിത് സി. സുകുമാരൻ ആവശ്യപ്പെട്ടു.

ആയവന പഞ്ചായത്ത് അഞ്ചാം വാർഡിൽ സിദ്ധൻപടിക്ക് സമീപമാണ് ഒരാഴ്ചയോളമായി പൈപ്പ് പൊട്ടി ജലം റോഡിലൂടെ ഒഴുകുന്നത്. ഇതുമൂലം പ്രതിദിനം വലിയ അളവിൽ കുടിവെള്ളം പാഴാകുന്നുണ്ടെങ്കിലും വാട്ടർ അതോറിറ്റിയുടെ ഭാഗത്തുനിന്നും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

വേനൽക്കാലത്ത് ജലക്ഷാമം രൂക്ഷമായിരിക്കെ ഇത്തരത്തിൽ കുടിവെള്ളം പാഴാകുന്നത് അനുവദിക്കാനാവില്ല. ഈ വിഷയത്തിൽ ബന്ധപ്പെട്ട വകുപ്പ് അടിയന്തരമായി ഇടപെട്ട് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി കുടിവെള്ള വിതരണം പുനസ്ഥാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച പരാതിയും ദൃശ്യങ്ങളും അധികൃതർക്ക് കൈമാറിയിട്ടുണ്ട്.

സുജിത് സി. സുകുമാരൻ ജില്ലാ സെക്രട്ടറി, ആം ആദ്മി പാർട്ടി എറണാകുളം