അപകടകരമായി സ്ഥാപിച്ച സ്ലാബിനെതിരെ പരാതി; മുഖ്യമന്ത്രിക്ക് കത്തയച്ച് ആം ആദ്മി പാർട്ടി ജില്ലാ സെക്രട്ടറി

എറണാകുളം:

കൊച്ചി കോർപ്പറേഷനിലെ അയ്യപ്പൻകാവ് വാർഡിൽ പാച്ചാലം കാളേഴത്തു ലൈനിൽ അപകടകരമായ രീതിയിൽ സ്ഥാപിച്ചിട്ടുള്ള സ്ലാബ് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകി. ആം ആദ്മി പാർട്ടി എറണാകുളം ജില്ലാ സെക്രട്ടറി സുജിത് സി സുകുമാരനാണ് ഈ വിഷയം ചൂണ്ടിക്കാട്ടി കത്തയച്ചത്.

കാൽനടയാത്രക്കാർക്ക് അപകടങ്ങൾ ഉണ്ടാക്കാനും ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാനും സാധ്യതയുള്ള ഈ സ്ലാബ് ഉടൻ ശരിയായ രീതിയിൽ സ്ഥാപിക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു. വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്നും ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിൽ സ്ലാബ് സ്ഥാപിക്കാൻ നടപടിയെടുക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

പരാതിയോടൊപ്പം സ്ഥലത്തിന്റെ ലൊക്കേഷൻ ലിങ്കും ചിത്രവും നൽകിയിട്ടുണ്ട്.

Location:  https://maps.app.goo.gl/ke6VWLp7fFYWCVYk6

Comments

No comments yet. Why don’t you start the discussion?

Leave a Reply