പച്ചാളം കാലെഴുത്ത് ഭാഗത്തെ സ്ലാബുകൾ മാറ്റി; പരാതിക്ക് പരിഹാരമായി

കൊച്ചി: പച്ചാളം കാലെഴുത്ത് ഭാഗത്ത് തകർന്നു കിടന്നിരുന്ന സ്ലാബുകൾ മാറ്റി സ്ഥാപിച്ചു. ആം ആദ്മി പാർട്ടി എറണാകുളം ജില്ലാ സെക്രട്ടറി സുജിത് സുകുമാരൻ നൽകിയ പരാതിയെത്തുടർന്നാണ് കൊച്ചി നഗരസഭയുടെ നടപടി.

പച്ചാളം കാലെഴുത്ത് ഭാഗത്തെ കാനകളുടെ സ്ലാബുകൾ തകർന്ന് കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയാകുന്നതായി ചൂണ്ടിക്കാണിച്ച് സുജിത് സുകുമാരൻ മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പോർട്ടൽ (CMO Portal) വഴി പരാതി നൽകിയിരുന്നു. തുടർന്ന് നഗരസഭ എഞ്ചിനീയറിംഗ് വിഭാഗം നടത്തിയ അന്വേഷണത്തിൽ പരാതിയിൽ പറയുന്ന കാര്യങ്ങൾ ബോധ്യപ്പെടുകയും, ഉടൻ തന്നെ പഴയ സ്ലാബുകൾ നീക്കം ചെയ്ത് പുതിയവ സ്ഥാപിക്കുകയും ചെയ്തു.

പരാതി പരിഹരിച്ച വിവരം കൊച്ചി മുൻസിപ്പൽ കോർപ്പറേഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സിന്ധു എസ്. ഔദ്യോഗികമായി അറിയിച്ചു. ജനകീയ പ്രശ്നങ്ങളിൽ നഗരസഭ കാണിച്ച വേഗത്തിലുള്ള ഇടപെടലിനെ പ്രദേശവാസികൾ സ്വാഗതം ചെയ്തു.

Comments

No comments yet. Why don’t you start the discussion?

Leave a Reply