പച്ചാളം: SRM റോഡിൽ തചേത്ത് ലൈനിൽ ഉള്ള കാന വലിയ സ്ലാബ് ഇട്ട് മൂടിയ ശേഷം കഴിഞ്ഞ ഒരു കൊല്ലമായി അതിനടിയിലെ മണ്ണും ചെളിയും നീക്കം ചെയ്തിട്ടില്ല. റെയിൽവേ കലുങ്കിനടിയിൽ നിന്നും വരുന്ന വെള്ളം ഒരു കുളം പോലെയായിരിക്കുകയും അത് മുഴുവൻ കാടുപിടിച്ചു ഇഴജ ൻതുകളുടെ വാസസ്ഥാനം ആയിരിക്കുകയും ആണ്.ഇവിടെ സ്ഥിതി ചെയ്യുന്ന സബീർ ഇൻഡസ്ട്രിസ് എന്ന സ്ഥാപനത്തിന്റെ അടിയിലൂടെ വരുന്ന കാനയിൽ നിന്നും ആ ഭാഗത്തുള്ള മാലിന്യം ഈ വലിയ കാനയിൽ വന്നടിയുകയാണ്.അവിടെ തന്നെ യുള്ള Bright Equipments എന്ന സ്ഥാപനത്തിന്റെ മുൻപിൽ കോൺക്രീറ്റ് ചെയ്തിരിക്കുന്നതിനാൽ അതിനടിയിൽ നിന്നും മണ്ണും ചെളിയും നീക്കാനും സാധിക്കുന്നില്ല. സമീപപ്രദേശങ്ങളിൽ നിന്നും വരുന്ന കൈതോടുകളിലൂടെയും മണ്ണും ചെളിയും മാലിന്യ ങ്ങളും ഈ കാനയിൽ വന്നടിഞ്ഞു ഒഴുക്ക് തടസ്സപ്പെട്ടിരിക്കുകയാണ്. വെള്ളക്കെട്ട് ഒഴിവാക്കാനായി അവിടെ സ്ഥാപിച്ച പമ്പ് പോലും പ്രവർത്തന ക്ഷമ മാണോ എന്ന് അറിയില്ല. പരിസര വാസികൾ നിരന്തരം സമ്മർദം ചെലുത്തിയിട്ടും അധികൃതർ മൗനം പാലിക്കുകയാണ്. മഴക്കാലം പൂർവ ശുചീകരണത്തിൽ ഉൾപ്പെടുത്തി ഈ കാന വൃത്തിയാക്കിയില്ലെങ്കിൽ ഈ പ്രദേശം മുഴുവൻ വെള്ളത്തിൽ മുങ്ങും. ആയതിനാൽ എത്രയും പെട്ടെന്നു ഒരു നടപടി ഉണ്ടാവണം എന്നു പരിസരത്തെ നിവാസികൾ ആവശ്യപ്പെടുന്നു
SRM Road Thachethu Lane Water Logging
Location: https://maps.app.goo.gl/CkfsJcGx31eC7onJA?g_st=ac
https://www.youtube.com/shorts/LGqbz2gjmQY