ദർബാർ ഹാൾ ഗ്രൗണ്ട് ശുചീകരണം

ദർബാർ ഹാൾ ഗ്രൗണ്ട്

ശുചീകരണം പൂർത്തിയായി

Cleaned Durbar Hall Ground

എറണാകുളം: ദർബാർ ഹാൾ ഗ്രൗണ്ടിലെ പുല്ല് വെട്ടി വൃത്തിയാക്കിയതായി ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ അറിയിച്ചു. സുജിത് സുകുമാരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. നിലവിൽ ഗ്രൗണ്ടിന്റെ അവസ്ഥ തൃപ്തികരമാണ്. കൂടാതെ കുടംബശ്രീ പ്രവർത്തകർ വഴി ദർബാർ ഹാൾ ഗ്രൗണ്ടിൽ പതിവായി ശുചീകരണവും നടത്തുമെന്ന് അറിയിച്ചു. പരാതി നൽകിയ സുജിത് സുകുമാരന് നന്ദി. ശുചീകരണ പ്രവർത്തനങ്ങൾ തുടർന്നും ഉണ്ടാകും.

– ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ